Posts

Showing posts from March, 2021

Sujesh BA Malayalam

 പ്രിയപ്പെട്ട സുജേഷ്, മലയാളത്തിന്റെ സ്വന്തം, കാവി രാഷ്ട്രീയം, ഒന്നാം വർഷ എബിവിപി റെപ്പ് സ്ഥാനാർത്ഥി, എതിരാളികൾ ഷൈജു (SFI ) ഷോബിൻ സണ്ണി (KSU ) വിജയി ഷൈജു. സുജേഷിന് കിട്ടിയ വോട്ട് 50. നടപ്പ് അധികം ഇന്ദ്രജിത്തിനൊപ്പം  ക്ലാസ്സിലെ  മറ്റു അടുത്ത സുഹൃത്തുക്കൾ വിനോദ്, പ്രസാദ്, സന്തോഷ്‌, കാവ്യ, സുറുമി, സ്വപ്ന താര ടീച്ചറുടെ ഇഷ്‌ട വിദ്യാർത്ഥി, ജെയിംസ് മാത്യു സാറിനും വലിയ സ്നേഹം. സീനിയേഴ്‌സ് ആയ ഉണ്ണികൃഷ്ണൻ, മെജോ, ക്ലിന്റ് എന്നിവർക്ക് പ്രിയങ്കരൻ എബിവിപി യിൽ ശ്രീരാജ്, സജിത്ത് ലാൽ, ഷൺമുഖൻ, ശരത് ചന്ദ്രൻ, ബിനോജ്, പി ജി ക്കാരൻ ബാബു എന്നിവരുടെ തോഴൻ. നല്ലൊരു ഗായകൻ. "കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ, വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ " ഒന്നാം വർഷം ആർട്സിൽ മാപ്പിളപ്പാട്ടിൽ തീർത്ത വിസ്മയം. ( Mustafa)

Abin BA English

 പ്രിയപ്പെട്ട എബിൻ, ഇംഗ്ലീഷിന്റെ പ്രിയ പുത്രൻ, അധ്യാപകരുടെ ഇഷ്‌ട വിദ്യാർത്ഥി, സഹപാഠികളുടെ പ്രിയങ്കരൻ മുബഷിർ, ഡേവിസ്, റിയാസ്, അഞ്ജു, അമ്മിണി എന്നിവരുമായി അടുത്ത സൗഹൃദം. ഇൻ ചെയ്ത് നല്ല ടിപ് ടോപ്പിൽ ആണ് നടപ്പ്, നല്ല വായന ശീലം ഉണ്ട്. ഒന്നാം വർഷം കോളേജ് മാഗസിനിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്, ലേഖനം എന്ന് പറയാൻ പറ്റുമോ എന്നറിയില്ല ഒരു അനുഭവക്കുറിപ്പ്. ഉറക്കം തന്റെ ജീവിതത്തിലും ക്ലാസ്സ്‌ മുറികളിലുമെല്ലാം വരുത്തുന്ന വിനകളെ സരസമായി അവതരിപ്പിച്ചിരിക്കുന്നു അതിൽ  ഇംഗ്ലീഷിലെ ജീനിയസ്, ലൈബ്രറിയിലെ നിത്യ സന്ദർശകൻ. (Mustafa )

Swapna BA Malayalam

 സ്വപ്ന പണ്ടേ പുലിയാണ്, മലയാളത്തിന്റെ പുലി.  എഴുത്തും വായനയും ദിന ചര്യ  കോളേജ് മാഗസിനിലും മലയാളം ഡിപ്പാർട്ട്മെന്റ് മുൻ കയ്യെടുത്തു തയ്യാറാക്കുന്ന 'മരിയൻ ' മാഗസിനിലേയും സ്ഥിരം  എഴുത്തുകാരി.  ഒന്നാം വർഷ വിദ്യാർത്ഥി ആയിരിക്കെ ആർട്സ് നോടനുബന്ധിച്ച ഉപന്യാസ മത്സരത്തിൽ PG ക്കാരെ വരെ പിന്തള്ളി ഒന്നാമതായ പുലി Musthafa 

Mubasheer BA English

 പ്രിയപ്പെട്ട മുബശ്ശിർ Happy Birth Day  മുബഷിർ കോയ തങ്ങൾ എന്ന് full Name  English ക്ലാസ്സിന്റെ അഭിമാനം  പേരിലൊരു കൗതുകം, അധ്യാപകരുടെ സ്നേഹ ഭാജനം, ഫുൾ ടൈം സുസ്മേര വദനൻ KSU പ്രവർത്തകൻ  തമാശ പറയുകയും ആസ്വദിക്കുകയും ചെയ്യുന്നവൻ  റിയാസിന്റെയും ആഷിറിന്റെയും സഹീർ അബ്ബാസിന്റെയും പ്രിയൻ.  ഗീത മിസ്സിന്റെ ക്ലാസ്സിൽ ഡയലോഗ് കൊണ്ട് ടീച്ചറെ അല്പം വെള്ളം കുടിപ്പിക്കുന്ന ശിഷ്യൻ. ഉണ്ണിമോൻ സാറിന്റെ മലയാളം ക്ലാസ്സിൽ സാറിനെ വെല്ലും കൊമേഡിയൻ. അമ്മിണി, അഞ്ജു ദാസ്, റഷീദ, ലിനെറ്റ് സെബാസ്റ്റ്യൻ, നീനു, ഷെഫീന, ഷിജി എന്നിവരുമായി അടുത്ത സൗഹൃദം.  തമാശക്കാരനിടയിലും ഒളിഞ്ഞു കിടക്കും' ബുദ്ധി ജീവി '. നന്നായി എഴുതും.  വായിക്കും.  രണ്ടാം വർഷം കോളേജ് മാഗസിനിൽ അമേരിക്ക ഇറാഖ് പ്രശ്നത്തെ മുൻ നിർത്തി പണ്ഡിതോചിതമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്.  രണ്ടാം വർഷം തന്നെ KSU ബാനറിൽ മാഗസിൻ എഡിറ്റർ സ്ഥാനത്തേക്ക് മത്സരിച്ചിട്ടുമുണ്ട്.  നമ്മുടെ വിപിൻ പ്രതിയോഗി, വാശിയേറിയ മത്സരത്തിൽ മുബശ്ശിറിന് അടി പതറി.  ഫേസ് ടു ഫേസ് ന് നടത്തിയ തീപ്പൊരി പ്രസംഗം കയ്യടി നേടി.  ഒരിക്കൽ കൂടി ❤😍😘👍🌹🙏HBD Musthafa 

Sujesh BA മലയാളം

 പ്രിയപ്പെട്ട സുജേഷ് സെന്റ് മേരിസിന്റെ 'മലയാളി ' എബിവിപി യുടെ തേരാളി  ഒന്നാം വർഷ എബിവിപി റപ്പായി സ്ഥാനാർഥി  കേവലം 5O മാത്രം ലഭിച്ചു ഷൈജുവിനും ഷോബിനും ശേഷം സ്ഥാനം മൂന്നായി.  താര ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യൻ, ഉണ്ണിമോൻ സാറിന് പ്രിയൻ  ഇന്ദ്രജിത്തിന്റേയും വിനോദിന്റെയും തോഴൻ.  സ്വപ്ന, കാവ്യാ, സൗമ്യ, സുറുമി, ആശ എന്നിവരുടെ ബ്രദർ  മെജോ, ക്ലിന്റ്, ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ, ശരത്ത് എന്നിവർക്ക് അനുജൻ (മലയാളം സീനിയർ സ്റ്റുഡന്റസ് ).  രാഷ്ട്രീയ ഗുരു Economics ലെ എബിവിപി നേതാവ് ശ്രീരാജും MA പൊളിറ്റിക്സിലെ ബാബുവും    എബിവിപി നേതാക്കൾ ആയ Economics സ്റ്റുഡന്റസ് ഷണ്മുഖൻ, സജിത്ത് എന്നിവരോടൊപ്പം സ്ഥിരം നടപ്പ്.  ഇതര ഡിപ്പാർട്മെന്റ്കാരുമായി മികച്ച സൗഹൃദം  രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും നന്നായി ഇടപെടും. ഏത് മേഖലയിലും ഒരു പഠനം നടത്തും. കോളേജിൽ സംഘർഷങ്ങൾ നടക്കുന്ന വേളകളിൽ രമ്യതയുമായി മുന്നിൽ ഉണ്ടാകും, പ്രശ്നങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കും.  ഒന്നാം വർഷം ആർട്സിന് മാപ്പിളപാട്ട് മത്സരത്തിൽ പങ്കെടുത്തു.  പാടിയ പാട്ട് ഇതാണ്.  "കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ...... " ( മുസ്തഫാ )

Hanshaj BCA

 🌹😍Happy Birth Day Hanshaj  Hanshaj  BCA യുടെ പുലിയായിരുന്നു.   ഒന്നാം വർഷത്തെ  KSU വിന്റെ നിധി പക്ഷെ രണ്ടാം വർഷം SFI യിൽ.  BCA കോഴ്സിന് ഫീസ് ഏർപ്പെടുത്താനുള്ള കോളേജ് തീരുമാനത്തിനെതിരെ ശക്തമായ സമരം കൊടുമ്പിരി കൊണ്ട അവസരത്തിൽ അതിനെ മുന്നിൽ നിന്ന് നയിച്ച BCA ക്കാരൻ.  അന്ന് Hanshaj വിളിച്ചു കൊടുത്ത  മുദ്രാവാക്യങ്ങൾ സെന്റ് മേരിസിനെ പ്രകമ്പനം കൊള്ളിച്ചു  "കാടും മലയും കയറീ ഞങ്ങൾ  ക്ലാസ്സ്‌ മുറിയിൽ എത്തുമ്പോൾ  വീണ്ടും വീണ്ടും പീഡനമോ?  വീണ്ടും വീണ്ടും ചൂഷണമോ? " സമരം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുത്തു വിജയിപ്പിച്ചു.  UP യിലും ഞങ്ങൾ ഒരു സ്കൂളിൽ ആയിരുന്നു. അന്ന് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു  St :Marys ൽ ഒന്ന് രണ്ട് തവണ മന്ദഹസിച്ചതൊഴിച്ചാൽ ഞങ്ങൾ തമ്മിൽ കാര്യമായ കണക്ഷൻ ഇല്ല.  St:Mary's കാലയളവിന് ശേഷം അപ്രതീക്ഷിതമായി ഒരിക്കൽ കണ്ടു മുട്ടി.  2009 ഡിസംബർ 31 വ്യാഴാഴ്ച എനിക്ക് ബത്തേരി ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഒരാവശ്യത്തിന് വേണ്ടി പോവേണ്ടി വന്നു.  അപ്പോൾ അവിടെ ഒരു അടിപൊളി കല്യാണം 🌹🌹അല്പം വെള്ളം കുടിക്കാൻ ഹാളിൽ കയറി.  വരനെ കണ്ടതും ഞാൻ ഞെട്ടി (മുസ്തഫ )

Reyas BA English

 പ്രിയ റിയാസ്, ക്യാമ്പസിന്റെ അയൽക്കാരൻ,  ഇംഗ്ലീഷിലെ താരം,  സഹപാഠികളുടെ പ്രിയപ്പെട്ട ദോസ്ത്.  റിയാസിന്റെ വീട്ടിൽ സുഹൃത്തുക്കൾ പലരും നിത്യ സന്ദർശകർ,  സ്നേഹ നിധിയായ ഒരുമ്മ,  KSU സ്പിരിറ്റ്‌, രണ്ടാം വർഷം ഫൈൻ ആർട്സ് സെക്രട്ടറി ആയി ഇംഗ്ലീഷ് ലെ തന്നെ ബിനീഷിനോട് മത്സരിച്ചു  മൂന്നാം വർഷം ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി ആയി മത്സരിച്ചു. രണ്ടാം വർഷ വിദ്യാർത്ഥി ജോബിൻ (SFI) എതിരാളി, വോട്ടെടുപ്പിൽ തുല്യ നില, നറുക്കെടുപ്പിൽ ഭാഗ്യം ജോബിക്ക് തുണ.  തോൽവിയെയും പുഞ്ചിരിയോടെ നേരിട്ട ലാളിത്യം  പൊളിറ്റിക്സ്കാരുമായി അടുത്ത സൗഹൃദം. പൊളിറ്റിക്സ് ലെ ഐസി മാത്യു, അനു ജോസ്, ഷിജോ പൗലോസ് എന്നിവരോട് വളരെ പ്രിയം.

Veena Bcom

 പ്രിയപ്പെട്ട വീണ ബികോം ന്റെ അഭിമാനമായിരുന്ന സ്റ്റുഡന്റ്.  വസ്ത്രം പലപ്പോഴും കറുപ്പ് മനം വെളുപ്പും.  ക്യാമ്പസ്സിൽ ആകമാനം സൗഹൃദം ബികോമിന്റെ അഭിമാനം.  രണ്ടാം വർഷം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI സ്ഥാനാർഥി ആയി വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു.  വീണയെ എതിരിടാൻ KSU D3 പൊളിറ്റിക്സ് ലെ നവിതയെ രംഗത്തിറക്കി.  അതെ സമയം തന്നെ KSU (ഇന്ദിര) രൂപം കൊടുത്ത SCSU (St:Marys College Students Union ) സ്ഥാനാർഥി ആയി 1st year MA പൊളിറ്റിക്സ് ലെ സംഗീത ജോസും  വാശിയേറിയ  ത്രികോണ  മത്സരത്തിൽ പിജി ക്കാരിയും  D3 ക്കാരിയും വീണയുടെ  മുന്നിൽ വീണു.  162 വോട്ടിന്റെ തകർപ്പൻ ജയം പത്തരമാറ്റോടെ വീണ. ( Musthafa )

Thanooja BSc Chemistry

 പ്രിയപ്പെട്ട തനൂജക്ക് Happy Birth Day  കെമിസ്ട്രി യുടെ സൗന്ദര്യമായിരുന്നു പ്രിയ തനൂജ, ജാഡകൾ ഇല്ലാത്ത ഒരു സാധാരണക്കാരി.  അൻസു ജീവനാണ്. അൻസുവും രണ്ടാം  കൂടെയില്ലാത്ത നടപ്പ് അപൂർവം  അൻസു -അൻസു എലിസബത്ത് -തനൂജ സൗഹൃദം സെന്റ് മേരിസിന്റെ സൗഹൃദം.  ചില സമയങ്ങളിൽ ഈ ത്രിമൂർത്തികളോടൊപ്പം ഒരു ചെറിയ കക്ഷിയെയും കാണാം.  പതിഞ്ഞ സ്വരമുള്ള, ദിനവും മഫ്ത ധരിക്കുന്ന ഒരു കക്ഷി. തനൂജക്കും മഫ്ത നിർബന്ധം.  വസ്ത്രങ്ങളിൽ ഒറ്റക്കളർ ചുരിദാറുകളോട് പ്രിയം. മിക്ക ദിവസങ്ങളിലും റോസ്, പിന്നെ നീല  നീലക്കൊടിയുടെ (KSU) സഹയാത്രിക. KSU പ്രകടനങ്ങളിൽ കരുത്തോടെ.  രണ്ടാം വർഷം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള അൻസുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീറോടെ. പ്രസ്തുത തെരഞ്ഞെടുപ്പിൽ ഏക KSU വിജയത്തിന്റെ മുഖ്യ പങ്കാളി.  ചിരിച്ചു കൊണ്ടുള്ള നടപ്പ്, വിനയത്തോടെയുള്ള ഇരിപ്പ്  ഒന്നാം വർഷം മലയാളത്തിനും രണ്ടാം വർഷം ഇംഗ്ലീഷിനും ഞങ്ങളോടൊപ്പം ഇരിപ്പ്.  മുൻ ബെഞ്ചിൽ മൊഞ്ചോടെ അൻസുമാർക്കിടയിലെ ബീവി.  പ്രിയപ്പെട്ട തനൂജ ഒരിക്കൽ കൂടെ ആശംസ. ( Musthafa )

Gelesh BSc Chemistry

 സെന്റ് മേരിസിലെ മറക്കാനാവാത്ത കഥാ പാത്രമാണ് പ്രിയ ജിലേഷ് .  കെമിസ്ട്രി യുടെ പ്രിയ പുത്രൻ, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കണ്ണിലുണ്ണി.  SFI എന്നാൽ ജീവൻ ആയിരുന്നു അന്ന് ജിലേഷിന്, SFI ക്ക് വേണ്ടി വാദിക്കാൻ ആയിരം നാക്ക്, പ്രകടനങ്ങളിൽ, സമരങ്ങളിൽ  പൊതു യോഗങ്ങളിൽ, രാഷ്ട്രീയ ചർച്ചകളിൽ മുൻ നിരയിൽ  ആത്മാർത്ഥത എന്നതിന്റെ പര്യായം.  SFI പ്രകടനങ്ങൾ വിളിച്ചു കൊടുക്കുന്ന 'സഖാവ് '..  രണ്ടാം വർഷ മാഗസിനിൽ ഇംഗ്ലീഷ് ലേഖനം എഴുതിയിട്ടുണ്ട്.  ബുദ്ധി ജീവി യായ വിദ്യാർത്ഥി.  രണ്ടാം വർഷം NSS ക്യാമ്പിനിടെ ക്ലാസ്സെടുക്കാൻ വന്ന അധ്യാപകനോട് സംശയം ചോദിക്കവേ ഒരു പുസ്തകത്തിൽ പറഞ്ഞ പരാമർശങ്ങൾ പേജ് നമ്പർ അടക്കം പറഞ്ഞു വിസ്മയിപ്പിച്ച പ്രതിഭ,  വളരെ സ്പീഡിൽ നടക്കും,  ഒന്നാം വർഷം ആർട്സ് ഉൽഘാടനത്തിന് വന്ന സിനിമ താരം സിദ്ധാർഥ് ഭരതനെ ചോദ്യം ചോദിച്ചു അല്പം വെള്ളം കുടിപ്പിച്ച വിസ്മയം  "ആധുനിക കലാലയങ്ങൾ അരാഷ്ട്രീയവത്കരിച്ചു യുവ തലമുറ 'ഡപ്പാങ്കൂത്ത് ' ലേക്ക് പോകുന്നതിനെ എങ്ങനെ കാണുന്നു? ' വെന്ന ചോദ്യത്തിന് മുന്നിൽ താരത്തിന് കൗതുകം.  രണ്ടാം വർഷ ഇംഗ്ലീഷ് ക്ലാസ്സിൽ ഞങ്ങൾ ഒന്നിച്ച്,  രാമ ചന്ദ്രൻ സാറിന്റെയ

Sundaran BA English

 പ്രിയപ്പെട്ട സുന്ദരൻ ഇംഗ്ലീഷിന്റെ സുന്ദരൻ  സെന്റ് മേരിസിന്റെ ഗാന ഗന്ധർവ്വൻ  സുന്ദരൻ, സുശീലൻ, സുസ്മേര വദനൻ  മെലിഞ്ഞു നീണ്ട പ്രകൃതം, ഫുൾ ടൈം ചിരി നിർബന്ധം, ടീ ഷർട്ടുകളോട് പ്രിയം.  ഇംഗ്ലീഷിൽ ബിനീഷിന്റെ അടുത്ത ദോസ്ത്,  അജോയോടും അടുപ്പം,  പാടിയ രണ്ട് പാട്ടുകൾ പറയാം  ഒന്നാം വർഷം കോളേജ് യൂണിയൻ ഉൽഘാടന വേളയിൽ  "ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ  ഒരു പുഷ്പം മാത്രം, ഒരു പുഷ്പം മാത്രം  ഡെയ്‌സി....  ഒന്നാം വർഷം ആർട്സ് മാപ്പിളപ്പാട്ട് മത്സരത്തിൽ  "ആകെ ചുറ്റുലകത്തില്  മെത്തനകത്തിരു കത്തണമൈത്തിരു  വിത്തരുമത്തിരു മുത്ത് നബിയുള്ള  ജന്മദിനൂറു മുഹമ്മദറാകിയ  ആദം മക്കളിലൊക്കെ  മികക്കരുതക്ക വിളക്കൊളി മുക്കിയ  മക്കനകർക്കതി ചിക്ക് ഹബീബുള്ള " സുന്ദരന്റെ തേനൂറും സ്വരം st marys നെ ഇളക്കി മറിച്ചു. Mustafa 

Reshmi BA Economics

 പ്രിയപ്പെട്ട രശ്മി, economics ന്റെ താരം,  ക്ലാസ്സിലെ സാമാന്യ പ്രതിഭ, വലിയ സൗഹൃദങ്ങളുടെ ഉടമ, വസ്ത്രങ്ങളിൽ ഇഷ്ട കളർ നീല  ശില്പ, ശാന്തി, ലിജി, പ്രിയ  ഷിന്റോ, നിയാസ്, ശരീഫ് എന്നിവരുമായി അടുത്ത ബന്ധം  ഡിപ്പാർട്മെന്റ് ന് പുറത്തും വലിയ സൗഹൃദം  പൊളിറ്റിക്സ് ലെ ഹർഷയോട് വലിയ സ്നേഹം, അവളെ കാണാൻ ഇടയ്ക്കിടെ ക്ലാസ്സിൽ വരും, ഹർഷ മുഖാന്തരം ഞങ്ങൾ തമ്മിൽ പരിചയം  ആദ്യമായി ഞങ്ങൾ മിണ്ടിയത് 2006 ഡിസംബറിൽ പിന്നെ കാണുമ്പോൾ ഒക്കെ മന്ദഹാസം.  അവസാനം കണ്ടത് 2007 സെപ്റ്റംബർ 20 വ്യാഴം ബത്തേരി ചുങ്കത്ത് വെച്ച് കണ്ടപ്പോൾ ഓടി വന്നു വിശേഷം തിരക്കി,  സംസാരത്തിൽ ആകെ ഒരു മാറ്റം, തമിഴ് മയം  എന്ത് പറ്റിയെന്ന് ഞാൻ, ഇപ്പോൾ ചെന്നൈ യിലാണെന്ന് പ്രതികരണം,  നീണ്ട ഇടവേളക്ക് ശേഷം ഗ്രൂപിലൂടെയുള്ള പുന സമാഗമത്തിൽ തെളിയുന്നു മനം. ( Musthafa )

Noufal BA Economics

 നൗഫൽ economics ന്റെ മുത്ത്  Economics ലെ എൽദോസിന്റെ അടുത്ത ദോസ്ത്.  പൊളിറ്റിക്സ് ലെ അനു ജോസ്, ഐസി മാത്യു, ഷിജോ പൗലോസ് എന്നിവരോടൊപ്പം നടപ്പ്,  ആത്മിക കാര്യങ്ങളിൽ കണിശത പുലർത്തുന്ന കക്ഷി  ഒരു കോമഡി ഓർക്കുന്നുണ്ട്  മൂന്നാം വർഷം economics ഡിപ്പാർട്മെന്റ്മെന്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ്  അവിടെ D2 ക്കാരും D3 ക്കാരും ചെറിയ ഉടക്ക്  D2 ക്കാർ ഉമേഷിനെയും D3 ക്കാർ ഷിന്റോ യെയും സ്ഥാനാർഥികൾ ആക്കി  ഉമേഷ്‌ ജയിച്ചു,  ജാള്യത മറക്കാൻ D3 ക്കാരുടെ ആശ്വാസ പ്രകടനം  മുദ്രാവാക്യം വിളി നൗഫൽ നേതൃത്വത്തിൽ  "ജയിച്ചാൽ എന്ത് തോറ്റാൽ എന്ത്  ജയിച്ചിട്ടെന്ത്....  ഇനിയും തോൽക്കും ഇനിയും തോൽക്കും  ആരുണ്ടിവിടെ ജയിപ്പിക്കാൻ " ( മുസ്തഫ )

Shanheer BA Political Science

 പ്രിയപ്പെട്ട ഷാൻഹീർ           പൊളിറ്റിക്സിന്റെ താരം, ഒരു വർഷം മാത്രം പഠനം, ഞങ്ങൾ പൊളിറ്റിക്സ്കാർക്ക് മറക്കാനാവാത്ത താരം, ക്ലാസ്സിലെ പതിനാറാം നമ്പർകാരൻ  റഷീദിന്റെ തോഴൻ  ഷബീറും ലിൻസുമായി അതിരറ്റ സൗഹൃദം.  ക്യാമ്പസ്സിൽ ആകമാനം വ്യക്തി ബന്ധങ്ങൾ  KSU രാഷ്ട്രീയം, എന്നും ക്യാന്റീനിൽ നിന്ന് ഭക്ഷണം. രാജീവേട്ടന്റെ ഇഷ്‌ടൻ  നമ്മുടെ സീനിയർ ആയ 'ബാസി ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ്‌ അബ്ദുൽ ബാസിത്തിന്റെ ഓമന  പൊളിറ്റിക്സ് ലെ o p എബ്രഹാം സാറിന്റെ ഇഷ്ട വിദ്യാർത്ഥി.  ഒന്നാം വർഷം ആർട്സിൽ  സിനിമാറ്റിക് ഡാൻസിന് ചേർന്നു, ഷൻഹീർ അടക്കം നാല് പേർ സ്റ്റേജിൽ  ഗാനം തുടങ്ങി ആദ്യ 2 മിനിറ്റ് കഴിഞ്ഞപ്പോൾ ആദ്യ കക്ഷി മുങ്ങി, തുടർന്ന് മറ്റു രണ്ട് പേരും.  ഒടുവിൽ ഏകനായി ഷാൻഹീർ വിസ്മയം തീർത്തു.  ( മുസ്‌തഫ )

Preji @ Surmi Salim

പ്രിയപ്പെട്ട സുറുമി,  മലയാളത്തിന്റെ കൗതുകം , അധ്യാപകരുടെ സ്നേഹഭാജനം , താര മിസ്സിന് പ്രിയങ്കരി , ജെയിംസ് സാറിന്റെ പ്രിയ ശിഷ്യ സിദ്ധുവും  കാവ്യയും അടുത്ത ദോസ്തുക്കൾ  ബോയ്സ് സൈഡിൽ അടുത്ത കൂട്ടുകാർ സുജേഷും പ്രസാദും. മറ്റു മലയാളം കുട്ടികളിൽ നിന്ന് വ്യത്യസ്ത , പൊതുവെ മലയാളികൾകൾക്കൊരു ( BA മലയാളം 2004-07 ബാച്ച് ) നാടൻ മയം , എന്നാൽ സുറുമിക്കും കാവ്യക്കും സിദ്ധുവിനും അല്പം ഫാഷൻ ഭ്രമം. വസ്ത്രങ്ങളിൽ മിക്കപ്പോഴും വെള്ള , പിന്നെ ചുവപ്പ് , വെള്ള ഷർട്ടും മിഡിയുമാണ് കൂടുതൽ ആയി അവസാനമായി കണ്ടത് പനമരത്ത് വെച്ച് 2008 ൽ , അന്ന് സി പി എം ജില്ലാ സമ്മേളന റാലി കാണാൻ പോയപ്പോൾ അവിടെയുണ്ട് കക്ഷി , എന്നെ നോക്കി മന്ദഹസിച്ചു ( Mustafa )

Liby BSc Physics

 പ്രിയപ്പെട്ട ലിബി ഫിസിക്സിന്റെ പ്രിയ പുത്രി, ഏറ്റവും അടുത്ത സൗഹൃദം നീതു വി പി യുമായി. ഇന്നലെ അനീനയെയും അനുപമയെയും കുറിച്ച് പറഞ്ഞത് പോലെ ലിബി -നീതുമാർ ഇരു മെയ്യെങ്കിലും ഒരു മനം. വിപിൻ, അരുൺ ജോയ്, ജെസ്മിത, ഷെബീബ, ജെയിംസ് എന്നിവരോടും വലിയ ഇഷ്ടം. നടപ്പ് അധികം നീതുവിനോപ്പം, കാഴ്ചപ്പാടുകൾ പലതും നീതുവിന്റെതിന് സമം. എന്നാൽ നീതുവിനെപോലെ പൊളിറ്റിക്സ് ഭ്രമം ഇല്ല. ഒന്നാം വർഷം മലയാളവും രണ്ടാം വർഷം ഇംഗ്ലീഷും ഞങ്ങൾ പൊളിറ്റിക്സ് കാരുടെ കൂടെ പഠിച്ചു. താര ടീച്ചർക്ക് (മലയാളം )പ്രിയങ്കരി. എൽ പി സ്കൂൾ വിദ്യാഭ്യാസം ബത്തേരി അസംപ്ഷനിൽ, നാലാം ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചു.അന്നേ എല്ലാവരുടെയും പ്രിയപ്പെട്ട സഹപാഠി,ഡിവിഷൻ A, ക്ലാസ്സ്‌ ടീച്ചർ ലില്ലി ടീച്ചർക്ക് ജീവൻ ആയിരുന്ന വിദ്യാർത്ഥിനി, ക്ലാസ്സിലെ ഒന്നാം റാങ്കുകാരി, ക്ലാസ്സ്‌ ലീഡർ,  അരുണയുടെയും മുനീറയുടെയും ഷഹനാ സ്സിന്റെയും രശ്മിയുടെയും കൂടെ ഒന്നാം ബെഞ്ചിൽ ഒന്നാമത്. അരുണ, പ്രസീത, രേഖ, റെജിദാസ്, ഷാജി, ഹസീദ് എന്നിവർ അടുത്ത കൂട്ടുകാർ,  മലയാളത്തിനു 50 ൽ 50 വാങ്ങുന്ന ജീനിയസ്. സോഷ്യൽ സയൻസ് പഠിപ്പിച്ച സിസിലി സിസ്റ്ററുടെയും കണക്ക് അധ്യാപിക ജോയിസി ടീച്ചറുടെയും ഇഷ്‌ട,

Mithun & Meera

 മിഥുനും മീരയും ബോട്ടണിയുടെ താരകങ്ങൾ, പഠന കാലയളവിൽ തന്നെ അവർ വലിയ സൗഹൃദം ആയിരുന്നു എന്ന് ഓർക്കുന്നു. മിഥുൻലാൽ പഠിപ്പിസ്റ്റും പ്രതിഭയുമായിരുന്നു. ഹൈ സ്കൂളിൽ ഞങ്ങൾ ഒരുമിച്ചു പഠിച്ചിട്ടുണ്ട്.8A, 9A,10A ക്ലാസ്സുകളിൽ. 1 മുതൽ 7 വരെ മിഥുൻ പഠിച്ചത് കുപ്പാടി സ്കൂളിൽ. കുപ്പാടി സ്കൂൾ ഒരു വികാരമായിരുന്നു മിഥുന്. കുപ്പാടി സ്കൂൾ അപ്ഗ്രേഡ് ചെയ്യാത്ത അന്നത്തെ സർക്കാറിനെതിരെ ഇടയ്ക്കിടെ ധാർമിക രോഷം കൊള്ളാറുണ്ടായിരുന്നു അന്ന്. 9-o ക്ലാസ്സ്‌ വരെ ക്ലാസ്സ്‌ ലീഡർ,  9-o ക്ലാസ്സിൽ സ്കൂൾ ലീഡർ. അച്ഛൻ അധ്യാപകൻ,പേര് സുരേഷ് സാർ ഓമനപ്പേർ മണി, ശാസ്ത്രീയ സംഗീതത്തിലും മ്യൂസിക്കിലും പുലി, തബല യിൽ ബഹു കേമം, നന്നായി പാടും, കയ്യക്ഷരം അല്പം മോശം. SSLC ക്ക് 2002 ൽ മൂലങ്കാവ് സ്കൂളിൽ നിന്ന് ഡിസ്റ്റിoഗ്ഷൻ നേടിയ ഏക വ്യക്തി, മാർക്ക്‌ 489 ആണെന്നാണ് ഓർമ്മ. അച്ഛൻ ഒരിക്കലും പരീക്ഷ പേപ്പറുകളിലും പ്രോഗ്രസ്സ് കർഡുകളിലും ഒപ്പിട്ട് കൊടുക്കാറില്ല, ഒപ്പിടുന്നതും PTA മീറ്റിങ്ങിനു വരുന്നതുമെല്ലാം അമ്മ. സെന്റ് മേരിസിൽ ക്യാമ്പസ് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം, അല്പം ചുവപ്പൻ രാഷ്ട്രീയം, രണ്ടാം വർഷം ബോട്ടണി അസോസിയേഷൻ Representative ആയി തെരഞ്ഞെടുക

Subin BCom

 പ്രിയപ്പെട്ട സുബിന് ജന്മദിനാശംസകൾ, സുബിൻ ബികോം ന്റെ മുത്ത്, NSS ന്റെ കരുത്ത്, രാഷ്ട്രീയത്തിൽ അന്ന് അല്പം ചുവപ്പ്. സഹപാഠികൾക്ക് മറക്കാനാവാത്ത സുഹൃത്ത്, വാ തോരാതെ സംസാരിക്കുന്ന മുത്ത്. മൂന്നാം വർഷം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ബാനറിൽ റെപ്പ്, എതിരാളി BBA യിലെ മുഹമ്മദ്‌ ഷഫീക്, Happy Birth Day (Mustafa )

Sithu BA Malayalam

 പ്രിയപ്പെട്ട Sithu, BA മലയാളത്തിന്റെ അഭിമാനമായ പ്രിയ വിദ്യാർത്ഥിനി താര ടീച്ചറുടെ പ്രിയങ്കരി, ഉണ്ണിമോൻ സാറിന്റെ പ്രിയ ശിഷ്യ കാവ്യയുടെയും സുറുമിയുടെയും സ്വപ്നയുടെയും പ്രിയ കൂട്ടുകാരി. സുജേഷ്, വിനോദ്, സന്തോഷ്‌ എന്നിവരുമായും അടുത്ത സൗഹൃദം, സൗമ്യക്കും ആശക്കുo പ്രിയങ്കരി, ഫുൾ ടൈം പുഞ്ചിരി. രാഷ്ട്രീയത്തിൽ ചുവപ്പ്, എന്നാൽ സജീവ രാഷ്ട്രീയം കുറവ്. അച്ഛൻ ശ്രീജയൻ പാർട്ടിയിൽ പുലി, അമ്മ പ്രേമ, അവർക്കും ചെറുതല്ലാത്ത പൊളിറ്റിക്സ്, 2000 ൽ ബത്തേരി ബ്ലോക്കിലേക്ക് എൽ ഡി എഫ് സ്ഥാനാർഥി ആയി ബത്തേരി ഡിവിഷനിൽ നിന്ന് മത്സരിച്ചു. ഖദീജ മമ്മുട്ടി എന്ന ലീഗ് സ്ഥാനാർഥിയോട് കുറഞ്ഞ വോട്ടിനു പരാജയപ്പെട്ടു. സെന്റ് മേരിസിന് മറക്കാൻ ആവാത്ത സ്റ്റുഡന്റ്, ഒരിക്കലും എന്നോട് സംസാരിച്ചിട്ടില്ലാത്ത സുഹൃത്ത്. കോളേജ് ജീവിതത്തിന് ശേഷം ഒരിക്കൽ മാത്രം കണ്ടു, 2008 നവംബർ 21 വെള്ളിയാഴ്ച, ബത്തേരി മുനിസിപ്പാലിറ്റിക്കടുത്തുള്ള മിൽക്ക് സോസൈറ്റിയിൽ നിന്നും തിടുക്കത്തിൽ ഇറങ്ങി വരുന്നു, പെട്ടെന്ന് ഓർമ്മകൾ  BA മലയാളത്തിലേക്കോടി അൽപനേരം നോക്കി നിന്നു . ( By Mustafa )

Ramya BA English

 രമ്യ യെ കുറിച്ച് പറഞ്ഞിരുന്നു, പൊളിറ്റിക്സിന്റെ താരമായിരുന്നു ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിറ്റിക്സ് നോട്‌ വിട പറഞ്ഞു പൊളിറ്റിക്സിന്റെ നഷ്ടം ഇംഗ്ലീഷിന് നേട്ടം. പൊളിറ്റിക്സിൽ ഏറ്റവും മുൻ നിരയിലെ ബെഞ്ചിൽ, ഉഷ കുമാരി, ഹബീബ എന്നിവരൊക്ക അടുത്ത സുഹൃത്ത്. ഇംഗ്ലീഷിൽ ഷിജിയാണ് ദോസ്ത്, നീല ചുരിദാർ ആണ് favourite ഡ്രസ്സ്‌, ടുട്ടുവിനാകട്ടെ നിറത്തിൽ ഇഷ്ടം ചുവപ്പ്, മൊട്ടക്ക് അല്പം ഫാഷൻ ഭ്രമം ഉണ്ട്, രമ്യക്കാക്കട്ടെ ഫാഷനോടില്ല മതിപ്പ്. രമ്യ ചുരിദാർ ഇഷ്‌ടപ്പെടും, ഷിജി അല്പം മോഡേൺ  ഡ്രസ്സുകളിൽ പ്രിയ. രണ്ട് പേരുടെയും മനസ്സ് ശുദ്ധo. ഞങ്ങൾ പൊളിറ്റിക്സ് കാരുമായി അവർ world ഹിസ്റ്ററി ഒന്നിച്ച്, വരുന്നതും പോകുന്നതും ഇരിക്കുന്നതും അവർ ഒരുമിച്ച്. World ഹിസ്റ്ററിക്ക് ആദ്യം സ്റ്റെല്ല ടീച്ചർ ആയിരുന്നു, രണ്ടാം വർഷം ഇട്ടൂപ്പ് സാർ, മൂന്നാം വർഷംതാത്കാലിക ഒഴിവിൽ ബിൻസി എന്നൊരു ടീച്ചർ വന്നു, അവരോട് സൗഹൃദം ആയിരുന്നു രമ്യ. ഇംഗ്ലീഷ് ക്ലാസ്സിൽ റിയാസ്, ഡേവിസ്, മുബഷിർ, ഷഫീന, അനു, ലിമ എന്നിവരുമായും friend ship പൊളിറ്റിക്സിലെ പ്രജിതയോടും ഇഷ്ടം. ഇംഗ്ലീഷിൽ ഏറ്റവും നീളം കൂടിയ ആൾ. പൊളിറ്റിക്സ് വിദ്യാർത്ഥി ആയിരിക്കെ Second year students