Gelesh BSc Chemistry

 സെന്റ് മേരിസിലെ മറക്കാനാവാത്ത കഥാ പാത്രമാണ് പ്രിയ ജിലേഷ്

കെമിസ്ട്രി യുടെ പ്രിയ പുത്രൻ, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കണ്ണിലുണ്ണി. 

SFI എന്നാൽ ജീവൻ ആയിരുന്നു അന്ന് ജിലേഷിന്, SFI ക്ക് വേണ്ടി വാദിക്കാൻ ആയിരം നാക്ക്, പ്രകടനങ്ങളിൽ, സമരങ്ങളിൽ  പൊതു യോഗങ്ങളിൽ, രാഷ്ട്രീയ ചർച്ചകളിൽ മുൻ നിരയിൽ 

ആത്മാർത്ഥത എന്നതിന്റെ പര്യായം. 

SFI പ്രകടനങ്ങൾ വിളിച്ചു കൊടുക്കുന്ന 'സഖാവ് '.. 

രണ്ടാം വർഷ മാഗസിനിൽ ഇംഗ്ലീഷ് ലേഖനം എഴുതിയിട്ടുണ്ട്. 

ബുദ്ധി ജീവി യായ വിദ്യാർത്ഥി. 

രണ്ടാം വർഷം NSS ക്യാമ്പിനിടെ ക്ലാസ്സെടുക്കാൻ വന്ന അധ്യാപകനോട് സംശയം ചോദിക്കവേ ഒരു പുസ്തകത്തിൽ പറഞ്ഞ പരാമർശങ്ങൾ പേജ് നമ്പർ അടക്കം പറഞ്ഞു വിസ്മയിപ്പിച്ച പ്രതിഭ, 

വളരെ സ്പീഡിൽ നടക്കും, 

ഒന്നാം വർഷം ആർട്സ് ഉൽഘാടനത്തിന് വന്ന സിനിമ താരം സിദ്ധാർഥ് ഭരതനെ ചോദ്യം ചോദിച്ചു അല്പം വെള്ളം കുടിപ്പിച്ച വിസ്മയം 

"ആധുനിക കലാലയങ്ങൾ അരാഷ്ട്രീയവത്കരിച്ചു യുവ തലമുറ 'ഡപ്പാങ്കൂത്ത് ' ലേക്ക് പോകുന്നതിനെ എങ്ങനെ കാണുന്നു? ' വെന്ന ചോദ്യത്തിന് മുന്നിൽ താരത്തിന് കൗതുകം. 

രണ്ടാം വർഷ ഇംഗ്ലീഷ് ക്ലാസ്സിൽ ഞങ്ങൾ ഒന്നിച്ച്, 

രാമ ചന്ദ്രൻ സാറിന്റെയും മനോജ്‌ സാറിന്റെയും സുഹൃത്ത്. 

കോളേജിൽ ആകമാനം സൗഹൃദം, SFI ജില്ലാ നേതാക്കന്മാരുമായി വരെ അടുപ്പം. 

2004 ഒക്ടോബർ 22 വെള്ളി 

കോളേജിൽ SFI സമരം. 

കാരണം കോളേജ് ലേക്ക് KSRTC ബസ് വരുന്നില്ല. 

ക്യാംപസിലെ പഠിപ്പ് മുടക്കലിന് ശേഷം SFI യുടെ ഡിപ്പോ മാർച്ച്‌. 

മുദ്രാവാക്യം ജിലേഷ് വക 

"ശക്തനാണെങ്കിലും 

അശക്തനാണെങ്കിലും 

KSRTC വകുപ്പ് ഭരിക്കും 

മന്ത്രി ഇന്ന് ആരായാലും 

SFI ക്ക് പുല്ലാണ്. 

കോളേജിലേക്ക് ബസ്സില്ലെങ്കിൽ 

ബസ്സ് വരുത്താൻ ഞങ്ങൾക്കറിയാം "

ടി ഷർട്ട് കൂടുതൽ ഇഷ്‌ടപ്പെടും സുഹൃത്ത്. കൂടുതൽ  കാപ്പികളർ ടി ഷർട്ട് 

നാട്യങ്ങൾ ഇല്ലാത്ത നമ്മുടെ സ്വന്തം ജിലേഷ്.


( Musthafa )

Comments

Popular posts from this blog

Shanheer BA Political Science