Mithun & Meera

 മിഥുനും മീരയും ബോട്ടണിയുടെ താരകങ്ങൾ, പഠന കാലയളവിൽ തന്നെ അവർ വലിയ സൗഹൃദം ആയിരുന്നു എന്ന് ഓർക്കുന്നു.

മിഥുൻലാൽ പഠിപ്പിസ്റ്റും പ്രതിഭയുമായിരുന്നു. ഹൈ സ്കൂളിൽ ഞങ്ങൾ ഒരുമിച്ചു പഠിച്ചിട്ടുണ്ട്.8A, 9A,10A ക്ലാസ്സുകളിൽ.

1 മുതൽ 7 വരെ മിഥുൻ പഠിച്ചത് കുപ്പാടി സ്കൂളിൽ. കുപ്പാടി സ്കൂൾ ഒരു വികാരമായിരുന്നു മിഥുന്.

കുപ്പാടി സ്കൂൾ അപ്ഗ്രേഡ് ചെയ്യാത്ത അന്നത്തെ സർക്കാറിനെതിരെ ഇടയ്ക്കിടെ ധാർമിക രോഷം കൊള്ളാറുണ്ടായിരുന്നു അന്ന്.

9-o ക്ലാസ്സ്‌ വരെ ക്ലാസ്സ്‌ ലീഡർ,

 9-o ക്ലാസ്സിൽ സ്കൂൾ ലീഡർ.

അച്ഛൻ അധ്യാപകൻ,പേര് സുരേഷ് സാർ ഓമനപ്പേർ മണി,

ശാസ്ത്രീയ സംഗീതത്തിലും മ്യൂസിക്കിലും പുലി,

തബല യിൽ ബഹു കേമം,

നന്നായി പാടും, കയ്യക്ഷരം അല്പം മോശം.

SSLC ക്ക് 2002 ൽ മൂലങ്കാവ് സ്കൂളിൽ നിന്ന് ഡിസ്റ്റിoഗ്ഷൻ നേടിയ ഏക വ്യക്തി, മാർക്ക്‌ 489 ആണെന്നാണ് ഓർമ്മ.

അച്ഛൻ ഒരിക്കലും പരീക്ഷ പേപ്പറുകളിലും പ്രോഗ്രസ്സ് കർഡുകളിലും ഒപ്പിട്ട് കൊടുക്കാറില്ല, ഒപ്പിടുന്നതും PTA മീറ്റിങ്ങിനു വരുന്നതുമെല്ലാം അമ്മ.

സെന്റ് മേരിസിൽ ക്യാമ്പസ് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം, അല്പം ചുവപ്പൻ രാഷ്ട്രീയം, രണ്ടാം വർഷം ബോട്ടണി അസോസിയേഷൻ Representative ആയി തെരഞ്ഞെടുക്കപ്പെട്ടു. ക്ലാസ്സിൽ എല്ലാവരുമായും അടുത്ത സൗഹൃദം, അണ്ണനോടും മെഹർ അലിയോടും അനീനയോടും അനുപമയോടും മീരയോടും കൂടുതൽ friend ship.

 ബോട്ടണിയിലെ സീനിയർ ആയിരുന്ന മുഹമ്മദ്‌ ഷെരീഫ്, ലെസ്ലി,ഹക്കീം,നീതു പരമേശ്വരൻ എന്നിവരുടെയും ദോസ്ത്.

ക്യാമ്പസിന്റെ അയൽക്കാരൻ.

പൊളിറ്റിക്സ്കാർക്കൊപ്പമായിരുന്നു ബോട്ടണിക്കാർക്ക് ഇംഗ്ലീഷ് ക്ലാസ്സ്‌,

ചൊവ്വ ആദ്യ പിരിയഡ് ഗീത കുമാരി ടീച്ചറുടെ ഫൊണിറ്റിക്സ്,

വ്യാഴം ആദ്യ പിരിയഡ് രാജൻ അലക്സ്‌ സാറിന്റെ 'Prose '

 വെള്ളി ആദ്യ പിരിയഡ് എബ്രഹാം ജോർജ് സാറിന്റെ 'Antigone ' ഇങ്ങനെ ആയിരുന്നു ക്ലാസുകൾ.

തിങ്കൾ മൂന്നാം പിരിയഡ് ഗീത മിസ്സിന്റെ 'നോവലും ' വെള്ളി മൂന്നാം പിരിയഡ് AKV യുടെ ഗ്രാമറും.

ഇതിൽ ആദ്യ പിരിയഡുകളിലെ ക്ലാസ്സുകളിൽ അല്പം വൈകി വരുന്ന ആളായിരുന്നു മീര.

ചില ദിവസങ്ങളിൽ കോളേജിൽ വരുന്നതും പോകുന്നതും ഒറ്റക്കാണ്.

കയ്യിൽ ചുവപ്പ് പുള്ളികൾ നിറഞ്ഞ കുട ചിലപ്പോഴെല്ലാം കാണും.

ആ കുടയും ചൂടി കൂളായി നടന്നു പോകും.

ഒരിക്കൽ കൂടി Happy Birth Day.

( Mustafa )

Comments