Liby BSc Physics

 പ്രിയപ്പെട്ട ലിബി ഫിസിക്സിന്റെ പ്രിയ പുത്രി,

ഏറ്റവും അടുത്ത സൗഹൃദം നീതു വി പി യുമായി. ഇന്നലെ അനീനയെയും അനുപമയെയും കുറിച്ച് പറഞ്ഞത് പോലെ ലിബി -നീതുമാർ ഇരു മെയ്യെങ്കിലും ഒരു മനം.

വിപിൻ, അരുൺ ജോയ്, ജെസ്മിത, ഷെബീബ, ജെയിംസ് എന്നിവരോടും വലിയ ഇഷ്ടം.

നടപ്പ് അധികം നീതുവിനോപ്പം, കാഴ്ചപ്പാടുകൾ പലതും നീതുവിന്റെതിന് സമം. എന്നാൽ നീതുവിനെപോലെ പൊളിറ്റിക്സ് ഭ്രമം ഇല്ല.

ഒന്നാം വർഷം മലയാളവും രണ്ടാം വർഷം ഇംഗ്ലീഷും ഞങ്ങൾ പൊളിറ്റിക്സ് കാരുടെ കൂടെ പഠിച്ചു.

താര ടീച്ചർക്ക് (മലയാളം )പ്രിയങ്കരി.

എൽ പി സ്കൂൾ വിദ്യാഭ്യാസം ബത്തേരി അസംപ്ഷനിൽ, നാലാം ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചു.അന്നേ എല്ലാവരുടെയും പ്രിയപ്പെട്ട സഹപാഠി,ഡിവിഷൻ A, ക്ലാസ്സ്‌ ടീച്ചർ ലില്ലി ടീച്ചർക്ക് ജീവൻ ആയിരുന്ന വിദ്യാർത്ഥിനി, ക്ലാസ്സിലെ ഒന്നാം റാങ്കുകാരി, ക്ലാസ്സ്‌ ലീഡർ, 

അരുണയുടെയും മുനീറയുടെയും ഷഹനാ സ്സിന്റെയും രശ്മിയുടെയും കൂടെ ഒന്നാം ബെഞ്ചിൽ ഒന്നാമത്.

അരുണ, പ്രസീത, രേഖ, റെജിദാസ്, ഷാജി, ഹസീദ് എന്നിവർ അടുത്ത കൂട്ടുകാർ, 

മലയാളത്തിനു 50 ൽ 50 വാങ്ങുന്ന ജീനിയസ്.

സോഷ്യൽ സയൻസ് പഠിപ്പിച്ച സിസിലി സിസ്റ്ററുടെയും കണക്ക് അധ്യാപിക ജോയിസി ടീച്ചറുടെയും ഇഷ്‌ട, സിസിലി സിസ്റ്ററോട് ഇടയ്ക്കിടെ സംശയങ്ങൾ ചോദിക്കും, അന്നേ പ്രതികരണ ശേഷി ഉണ്ട്. തികഞ്ഞ ആത്മിക.

വെള്ളിയാഴ്ചകളിൽ അന്ന് അസംപ്ഷൻ സ്കൂളിൽ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് നടത്തുന്ന വേദ പാഠം ക്ലാസ്സുകളിൽ സജീവ.ജീബ ജെയിംസ്, അനില പീറ്റർ, ആശ മരിയ, ശാലിനി, ജൂലിൻ എന്നിവർ വേദ പാഠ ക്ലാസ്സ്‌ സുഹൃത്തുക്കൾ.

വെള്ളിയാഴ്ച ദിവസങ്ങളിലെ അവസാന പീരിയഡുകളിൽ നടത്തുന്ന സാഹിത്യ സമാജത്തിൽ കൂട്ടുകാരികളോടൊപ്പം ചേർന്ന് പാടുന്ന ഒരു പാട്ടുണ്ട്

"തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ "

ഭക്തിയോടെ കൈകൂപ്പി ലിബി ആൻഡ് ടീം അത് പാടും ഞങ്ങൾ കേട്ടിരിക്കുo.

നാലാം ക്ലാസ്സിൽ നിന്ന് പിരിഞ്ഞതിന് ശേഷം ലിബിയെ കാണുന്നത് സെന്റ് മേരിസിൽ വെച്ച് BSC ഫിസിക്സ്‌ വിദ്യാർത്ഥി ആയി. പഴയ സൗഹൃദം ഒരിക്കലും പുതുക്കാൻ പോയിട്ടില്ല, ഒരിക്കൽ പോലും മിണ്ടിയിട്ടുമില്ല.

എങ്കിലും ആ നാലാം ക്ലാസ്സിലെ കൊച്ചു മിടുക്കിയും ഫിസിക്സ്‌ലെ താരവും ഓർമയിൽ എന്നുമുണ്ട്.


(Mustafa )

Comments