Reyas BA English

 പ്രിയ റിയാസ്, ക്യാമ്പസിന്റെ അയൽക്കാരൻ, 

ഇംഗ്ലീഷിലെ താരം, 

സഹപാഠികളുടെ പ്രിയപ്പെട്ട ദോസ്ത്. 

റിയാസിന്റെ വീട്ടിൽ സുഹൃത്തുക്കൾ പലരും നിത്യ സന്ദർശകർ, 

സ്നേഹ നിധിയായ ഒരുമ്മ, 

KSU സ്പിരിറ്റ്‌, രണ്ടാം വർഷം ഫൈൻ ആർട്സ് സെക്രട്ടറി ആയി ഇംഗ്ലീഷ് ലെ തന്നെ ബിനീഷിനോട് മത്സരിച്ചു 

മൂന്നാം വർഷം ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി ആയി മത്സരിച്ചു. രണ്ടാം വർഷ വിദ്യാർത്ഥി ജോബിൻ (SFI) എതിരാളി, വോട്ടെടുപ്പിൽ തുല്യ നില, നറുക്കെടുപ്പിൽ ഭാഗ്യം ജോബിക്ക് തുണ. 

തോൽവിയെയും പുഞ്ചിരിയോടെ നേരിട്ട ലാളിത്യം  പൊളിറ്റിക്സ്കാരുമായി അടുത്ത സൗഹൃദം. പൊളിറ്റിക്സ് ലെ ഐസി മാത്യു, അനു ജോസ്, ഷിജോ പൗലോസ് എന്നിവരോട് വളരെ പ്രിയം.

Comments