Posts

Vaishak..BSc കെമിസ്ട്രി

 ** വൈശാഖ്..BSc കെമിസ്ട്രി .** ചിത്ര രാചനയുടെ രാജാവ്. അമ്മിണി, നിസാർ ആയിരുന്നു ഈ രംഗത്തെ മറ്റു പ്രമുഖർ. 06-07 വർഷം ഓയിസ്ക്കാ ക്ലബ് സെക്രട്ടറി. കോളേജ് ലെ.. ഒരുവിധം എല്ലാം ബാനറും , NSSന്റെ കയ്യെഴുത്ത് മാസിക തുടങ്ങി പലതിലും വർണവിസ്മയം തീർത്ത കലാപ്രതിഭ. ബസ് വെയ്റ്റിങ്ഷെഡ്‌ഡിൽ, ചെഗുവേരയുടെ ചിത്രം വളരേ ശ്രദ്ധേയമായിരുന്നു. Oil painting ന് ഒരിക്കൽ മാത്രം രണ്ടാം സ്ഥാനം നേടി. പക്ഷേ ഒന്നാമത് എത്തിയ അമ്മിണിയുടെ പെയിന്റ് നേ സാങ്കേതികമായി വിമർശിച്ചു. തുടർന്ന് വിദഗ്ധരെ കൊണ്ട് പുനർ പരിശോധിപ്പിച്ചു. റിസൾട്ട്‌ മാറി മറിഞ്ഞു.  ചിത്ര കലയുടെ പിന്നിൽ ഇത്രക്ക് സാങ്കേതിക വശം ഉണ്ട് എന്ന് പലരും തിരിച്ചറിഞ്ഞു. ഒന്നാം വർഷം, വിപിൻ എയ്പെ വർഗീസിന്റെ  ഇഷ്ടം തോഴൻ. വിപിൻ ഫർമസി പഠിക്കാൻ St Marys വിട്ടു. പിന്നീട്, രമേശ്‌ ആയിരുന്നു അടുത്ത സുഹൃത്ത്. പ്രൈമറി കളർ ( റെഡ് യെല്ലോ ബ്ലൂ ) എന്ന് രണ്ടാം വർഷം ഫിസിക് ക്ലാസ്സിൽ ബീസ ടീച്ചർ പഠിപ്പിച്ചപ്പോൾ, ടീച്ചർ "ഈ പറഞ്ഞ നിറം secondary കളർ എനിക്ക്‌ പ്രൈമറി കളർ ആണ് . ടീച്ചർ secondary എന്ന് പറഞ്ഞ നിറക്കൂട്ടു മാത്രം മതി, എന്ത് നിറവും ഞാൻ പെയിന്റ് ചെയ്തു തരും" എന്ന് അവകാശപെട്ടപ്പ

Vijilesh BA politics

Image
 ഇന്ന് പ്രിയ വിജിലേഷിന്റെ ജന്മദിനo. വിജിലേഷ് സെന്റ് മേരിസിന്റെ അഭിമാനം, പൂർണ്ണ നാമം വിജിലേഷ് കെ ടി.പൊളിറ്റിക്സ്കാർ നൽകിയ അപരനാമം വിജിലൻസ്. പൊളിറ്റിക്സിന്റെ മുത്ത്. SFI യുടെ കരുത്ത്, രണ്ടാം വർഷം യൂണിയൻ തെരഞ്ഞെടുപ്പിൽ SFI യുടെ ബാനറിൽ റെപ്പ്, നിഷ്പ്രഭമാക്കിയത് മുഹമ്മദ്‌ നിസാറിനെ, മൂന്നാം വർഷം UUC ക്കായി മത്സരം, സ്വതന്ത്ര വേഷം കെട്ടിയ ഷൈജലിന് മുന്നിൽ നിഷ്പ്രഭo. പരോപകാരിയായ സുഹൃത്ത്, ക്ലാസ്സിൽ ഷബീറിനോട് വലിയ ദോസ്ത്. ക്ലാസ്സിന് പുറത്ത് വൻ സൗഹൃദം, ചാൾസ് വർഗീസ്, ശ്രീജിത്ത്‌ തുടങ്ങി ബുദ്ധി ജീവികളുമായി സഹവാസം. ക്ലാസ്സിൽ വല്ലപ്പോഴും വരുo, വന്നാൽ തന്നെ നേരത്തെ പോകും.ഫുൾ ടൈം ക്ലാസ്സിൽ ഇരുന്ന ചരിത്രം ഇല്ല എങ്കിലും പഠിപ്പിസ്റ്റ്. വരുന്നത് വളരെ വൈകി, വസ്ത്രങ്ങളിൽ ഇഷ്ടം നീല. സാഹിത്യവാസന ഉണ്ട്, വലിയ പരോപകാരി. അസ്സൈനാർക്ക് പഠിക്കാൻ പാഠ ഭാഗങ്ങൾ ഓഡിയോ ചെയ്തു കൊടുക്കും. സെന്റ് മേരിസ് പഠനത്തിന് ശേഷം കണ്ടത് 2014 ൽ പഴയ വിപ്ലവകാരി അന്ന് ആം ആദ്മി പാർട്ടിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നത് കണ്ട് ഞെട്ടി, പിന്നീട് വിപ്ലവ വഴിയിലേക്ക് തന്നെ മടക്കം. പ്രിയ വിജിലേഷിന് Happy Birth Day. ( Mustafa).

Shanmughan BA Economics

 പ്രിയപ്പെട്ട ഷണ്മുഖൻ , ഇക്കണോമിക്സിന്റെ പ്രിയ പുത്രൻ. ഷണ്മുഖദാസ് എ പി എന്ന് പൂർണ്ണ നാമം. സുജിത്ത് ലാൽ അടുത്ത സുഹൃത്ത് . രണ്ട് പേരും അടുത്ത ദോസ്ത്, എബിവിപി ക്കാർ. വരുന്നതും പോകുന്നതും ഇരുവരും ഒന്നിച്ച്. മലയാളത്തിലെ സുജേഷുമായും പിജി പൊളിറ്റിക്സിലെ ബാബുവുമായും അടുത്ത സൗഹൃദം. ഇക്കണോമിക്സിലെ സീനിയർ സ്റ്റുഡന്റ് ശ്രീരാജ് രാഷ്ട്രീയ രംഗത്തെ വഴി കാട്ടി. ഞങ്ങൾ പൊളിറ്റിക്സ് കാരുമായി അടുത്ത സൗഹൃദം, പൊളിറ്റിക്സ് ക്ലാസ്സിൽ ഇടയ്ക്കിടെ സന്ദർശനം, ശ്യാം, ശ്രീജേഷ്, രതീഷ് ഇവരോട് വലിയ പ്രിയം. ഇക്കണോമിക്സിൽ ലിജി, ശാന്തി, ശില്പ,ശ്രുതി, സരള എന്നിവരുടെയും കൂട്ടുകാരൻ. ഫുൾ ടൈം പുഞ്ചിരി, വേഗതയാർന്ന നടപ്പ്, കണ്ടാൽ അല്പം സാത്വികത. വസ്ത്രം അധികം നീല. അവസാന വർഷ പരീക്ഷ ഒരു വിഷയത്തിന് പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല, റി വാല്യൂഷന് കൊടുത്തു മാർക്ക്‌ കൂടി.

Sheeja BA Economics

ഷീജ സെന്റ് മേരിസ് ജീവിതത്തിലെ മറക്കാനാവാത്ത പ്രിയ സഹപാഠിയായിരുന്നു പ്രിയ ഷീജ , ഇക്കണോമിക്സിലെ നിഷ്കളങ്കയായിരുന്നു അവൾ. സൗമ്യമായ പെരുമാറ്റം, എപ്പോഴും ചിരിക്കും പ്രകൃതം, നിസ്വാർത്ഥമായ സൗഹൃദം. ക്ലാസ്സിൽ സരള, ലിജി, ധന്യ, ശാന്തി എന്നിവരോട് വലിയ കൂട്ടാണ്, ബോയ്സിന്റെ ഭാഗത്ത്‌ ശരീഫ്, രവീന്ദ്രൻ, ഷണ്മുഖൻ എന്നിവരുടെയെല്ലാം ദോസ്ത്. പൊളിറ്റിക്സ് പെൺ കുട്ടികളുമായി വലിയ അടുപ്പം അവിടെ (പൊളിറ്റിക്സ് )രാധിക, ഹർഷ, സുനിഷ, രമ്യ,ദീപ എന്നിവരോട് പ്രിയം. ഇടയ്ക്കിടെ അവരെ കാണാൻ പൊളിറ്റിക്സിൽ വരും. ആദ്യമായി ഞങ്ങൾ മിണ്ടുന്നത് 2007 ജനുവരി 19 വെള്ളിയാഴ്ച ആയിരുന്നു. മിണ്ടാൻ കാരണം കോളേജ് പരീക്ഷ വേളയിൽ(യൂണിവേഴ്സിറ്റി എക്സാം അല്ല കോളേജ് നടത്തിയ ക്രിസ്മസ് എക്സാം അത് ജനുവരിയിൽ ആയിരുന്നു) പൊളിറ്റിക്സ്കാരും ഇക്കണോമിക്സ് കാരും ഒരുമിച്ചായിരുന്നു ഇരുന്നിരുന്നത്. എന്റെ തൊട്ടടുത്ത് ഇക്കണോമിക്സ് ലെ ലിജി ആയിരുന്നു. നാല് main subjects ഉം രണ്ട് Sub ഉം ആയിരുന്നു ഞങ്ങൾക്ക്. ഈ ആറു ദിവസം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി. ഇക്കണോമിക്സ്കാർക്ക് പൊളിറ്റിക്സ് sub ഉം ഞങ്ങൾക്ക് ഇക്കണോമിക്സ് sub ഉം ആയിരുന്നു. ഈ ദിവസം ഞാനും ലിജിയും പരസ്പരം സഹായിച്ചു. അ

Sujesh BA Malayalam

 പ്രിയപ്പെട്ട സുജേഷ്, മലയാളത്തിന്റെ സ്വന്തം, കാവി രാഷ്ട്രീയം, ഒന്നാം വർഷ എബിവിപി റെപ്പ് സ്ഥാനാർത്ഥി, എതിരാളികൾ ഷൈജു (SFI ) ഷോബിൻ സണ്ണി (KSU ) വിജയി ഷൈജു. സുജേഷിന് കിട്ടിയ വോട്ട് 50. നടപ്പ് അധികം ഇന്ദ്രജിത്തിനൊപ്പം  ക്ലാസ്സിലെ  മറ്റു അടുത്ത സുഹൃത്തുക്കൾ വിനോദ്, പ്രസാദ്, സന്തോഷ്‌, കാവ്യ, സുറുമി, സ്വപ്ന താര ടീച്ചറുടെ ഇഷ്‌ട വിദ്യാർത്ഥി, ജെയിംസ് മാത്യു സാറിനും വലിയ സ്നേഹം. സീനിയേഴ്‌സ് ആയ ഉണ്ണികൃഷ്ണൻ, മെജോ, ക്ലിന്റ് എന്നിവർക്ക് പ്രിയങ്കരൻ എബിവിപി യിൽ ശ്രീരാജ്, സജിത്ത് ലാൽ, ഷൺമുഖൻ, ശരത് ചന്ദ്രൻ, ബിനോജ്, പി ജി ക്കാരൻ ബാബു എന്നിവരുടെ തോഴൻ. നല്ലൊരു ഗായകൻ. "കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ, വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ " ഒന്നാം വർഷം ആർട്സിൽ മാപ്പിളപ്പാട്ടിൽ തീർത്ത വിസ്മയം. ( Mustafa)

Abin BA English

 പ്രിയപ്പെട്ട എബിൻ, ഇംഗ്ലീഷിന്റെ പ്രിയ പുത്രൻ, അധ്യാപകരുടെ ഇഷ്‌ട വിദ്യാർത്ഥി, സഹപാഠികളുടെ പ്രിയങ്കരൻ മുബഷിർ, ഡേവിസ്, റിയാസ്, അഞ്ജു, അമ്മിണി എന്നിവരുമായി അടുത്ത സൗഹൃദം. ഇൻ ചെയ്ത് നല്ല ടിപ് ടോപ്പിൽ ആണ് നടപ്പ്, നല്ല വായന ശീലം ഉണ്ട്. ഒന്നാം വർഷം കോളേജ് മാഗസിനിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്, ലേഖനം എന്ന് പറയാൻ പറ്റുമോ എന്നറിയില്ല ഒരു അനുഭവക്കുറിപ്പ്. ഉറക്കം തന്റെ ജീവിതത്തിലും ക്ലാസ്സ്‌ മുറികളിലുമെല്ലാം വരുത്തുന്ന വിനകളെ സരസമായി അവതരിപ്പിച്ചിരിക്കുന്നു അതിൽ  ഇംഗ്ലീഷിലെ ജീനിയസ്, ലൈബ്രറിയിലെ നിത്യ സന്ദർശകൻ. (Mustafa )

Swapna BA Malayalam

 സ്വപ്ന പണ്ടേ പുലിയാണ്, മലയാളത്തിന്റെ പുലി.  എഴുത്തും വായനയും ദിന ചര്യ  കോളേജ് മാഗസിനിലും മലയാളം ഡിപ്പാർട്ട്മെന്റ് മുൻ കയ്യെടുത്തു തയ്യാറാക്കുന്ന 'മരിയൻ ' മാഗസിനിലേയും സ്ഥിരം  എഴുത്തുകാരി.  ഒന്നാം വർഷ വിദ്യാർത്ഥി ആയിരിക്കെ ആർട്സ് നോടനുബന്ധിച്ച ഉപന്യാസ മത്സരത്തിൽ PG ക്കാരെ വരെ പിന്തള്ളി ഒന്നാമതായ പുലി Musthafa