Sheeja BA Economics

ഷീജ

സെന്റ് മേരിസ് ജീവിതത്തിലെ മറക്കാനാവാത്ത പ്രിയ സഹപാഠിയായിരുന്നു പ്രിയ ഷീജ, ഇക്കണോമിക്സിലെ നിഷ്കളങ്കയായിരുന്നു അവൾ.

സൗമ്യമായ പെരുമാറ്റം, എപ്പോഴും ചിരിക്കും പ്രകൃതം, നിസ്വാർത്ഥമായ സൗഹൃദം.

ക്ലാസ്സിൽ സരള, ലിജി, ധന്യ, ശാന്തി എന്നിവരോട് വലിയ കൂട്ടാണ്,

ബോയ്സിന്റെ ഭാഗത്ത്‌ ശരീഫ്, രവീന്ദ്രൻ, ഷണ്മുഖൻ എന്നിവരുടെയെല്ലാം ദോസ്ത്. പൊളിറ്റിക്സ് പെൺ കുട്ടികളുമായി വലിയ അടുപ്പം

അവിടെ (പൊളിറ്റിക്സ് )രാധിക, ഹർഷ, സുനിഷ, രമ്യ,ദീപ എന്നിവരോട് പ്രിയം.

ഇടയ്ക്കിടെ അവരെ കാണാൻ പൊളിറ്റിക്സിൽ വരും.

ആദ്യമായി ഞങ്ങൾ മിണ്ടുന്നത് 2007 ജനുവരി 19 വെള്ളിയാഴ്ച ആയിരുന്നു.

മിണ്ടാൻ കാരണം കോളേജ് പരീക്ഷ വേളയിൽ(യൂണിവേഴ്സിറ്റി എക്സാം അല്ല കോളേജ് നടത്തിയ ക്രിസ്മസ് എക്സാം അത് ജനുവരിയിൽ ആയിരുന്നു) പൊളിറ്റിക്സ്കാരും ഇക്കണോമിക്സ് കാരും ഒരുമിച്ചായിരുന്നു ഇരുന്നിരുന്നത്. എന്റെ തൊട്ടടുത്ത് ഇക്കണോമിക്സ് ലെ ലിജി ആയിരുന്നു. നാല് main subjects ഉം രണ്ട് Sub ഉം ആയിരുന്നു ഞങ്ങൾക്ക്. ഈ ആറു ദിവസം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി.

ഇക്കണോമിക്സ്കാർക്ക് പൊളിറ്റിക്സ് sub ഉം ഞങ്ങൾക്ക് ഇക്കണോമിക്സ് sub ഉം ആയിരുന്നു. ഈ ദിവസം ഞാനും ലിജിയും പരസ്പരം സഹായിച്ചു.

അങ്ങനെ ലിജിയിൽ നിന്നും കേട്ട എന്നെക്കുറിച്ചുള്ള അറിവ് വെച്ച് ഷീജ എന്നെ പരിചയപ്പെട്ടു. ഒരു എക്സാം കഴിഞ്ഞ ഉടനെ ആയിരുന്നു അത് 

പരിചയപ്പെട്ട നാൾ തൊട്ട് കാണുമ്പോൾ എല്ലാം മന്ദ ഹാസം കൈമാറും.

ചിരിച്ച മുഖത്തോട് കൂടെയല്ലാതെ അവളെ കാണാൻ കഴിഞ്ഞിട്ടില്ല.

വസ്ത്രങ്ങളിൽ വെള്ളയെ ഇഷ്‌ടപ്പെടും, പാന്റും ഷാളും അധികം റോസ്. പൊട്ട് നിർബന്ധം.

എന്റെ ഓട്ടോ ഗ്രാഫിൽ അവൾ ചിലത് കുറിച്ചിരുന്നു ഓർമ്മയിൽ ചിലത് ഇങ്ങനെ

"ഒരു പാട് നന്മകൾ നേരുന്നു, ഞാൻ അവസാനം പരിചയപ്പെട്ട ആളാണ്, പരീക്ഷയുടെ അവസാന സമയത്ത് പരിചയപ്പെട്ടത്, അത് കൊണ്ട് അധികം ഓർമ്മകൾ ഒന്നും എന്നെക്കുറിച്ച് ഉണ്ടാവില്ല, റാങ്ക് വാങ്ങണം

All the best "

അവസാനമായി ഷീജയെ കാണുന്നത് 2007 ഏപ്രിൽ 20 ന് വെള്ളി ആയിരുന്നു, അന്നായിരുന്നു അവസാന യൂണിവേഴ്സിറ്റി പരീക്ഷ.

മാർക്ക് ലിസ്റ്റ് വാങ്ങാൻ വന്നപ്പോൾ അവളെ കണ്ടില്ല, അന്ന് റാങ്കും ലഭിച്ചില്ല,

മാസങ്ങൾക്ക് ശേഷം Re -Valuation ലൂടെ റാങ്ക് ലഭിച്ചപ്പോൾ  ഓർമ്മകൾ ഇക്കണോമിക്സിലേക്കോടി,  മനസ്സിൽ തെളിഞ്ഞു നിഷ്കളങ്കയായ വെള്ള ചുരിദാറുകാരി,

നീണ്ട ഇടവേളക്ക് ശേഷമുള്ള ഗ്രൂപ്പിലെ പുന സമാഗമനത്തിൽ തെളിഞ്ഞു മനം

Comments

Popular posts from this blog

Shanheer BA Political Science