Posts

Showing posts from April, 2021

Vijilesh BA politics

Image
 ഇന്ന് പ്രിയ വിജിലേഷിന്റെ ജന്മദിനo. വിജിലേഷ് സെന്റ് മേരിസിന്റെ അഭിമാനം, പൂർണ്ണ നാമം വിജിലേഷ് കെ ടി.പൊളിറ്റിക്സ്കാർ നൽകിയ അപരനാമം വിജിലൻസ്. പൊളിറ്റിക്സിന്റെ മുത്ത്. SFI യുടെ കരുത്ത്, രണ്ടാം വർഷം യൂണിയൻ തെരഞ്ഞെടുപ്പിൽ SFI യുടെ ബാനറിൽ റെപ്പ്, നിഷ്പ്രഭമാക്കിയത് മുഹമ്മദ്‌ നിസാറിനെ, മൂന്നാം വർഷം UUC ക്കായി മത്സരം, സ്വതന്ത്ര വേഷം കെട്ടിയ ഷൈജലിന് മുന്നിൽ നിഷ്പ്രഭo. പരോപകാരിയായ സുഹൃത്ത്, ക്ലാസ്സിൽ ഷബീറിനോട് വലിയ ദോസ്ത്. ക്ലാസ്സിന് പുറത്ത് വൻ സൗഹൃദം, ചാൾസ് വർഗീസ്, ശ്രീജിത്ത്‌ തുടങ്ങി ബുദ്ധി ജീവികളുമായി സഹവാസം. ക്ലാസ്സിൽ വല്ലപ്പോഴും വരുo, വന്നാൽ തന്നെ നേരത്തെ പോകും.ഫുൾ ടൈം ക്ലാസ്സിൽ ഇരുന്ന ചരിത്രം ഇല്ല എങ്കിലും പഠിപ്പിസ്റ്റ്. വരുന്നത് വളരെ വൈകി, വസ്ത്രങ്ങളിൽ ഇഷ്ടം നീല. സാഹിത്യവാസന ഉണ്ട്, വലിയ പരോപകാരി. അസ്സൈനാർക്ക് പഠിക്കാൻ പാഠ ഭാഗങ്ങൾ ഓഡിയോ ചെയ്തു കൊടുക്കും. സെന്റ് മേരിസ് പഠനത്തിന് ശേഷം കണ്ടത് 2014 ൽ പഴയ വിപ്ലവകാരി അന്ന് ആം ആദ്മി പാർട്ടിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നത് കണ്ട് ഞെട്ടി, പിന്നീട് വിപ്ലവ വഴിയിലേക്ക് തന്നെ മടക്കം. പ്രിയ വിജിലേഷിന് Happy Birth Day. ( Mustafa).

Shanmughan BA Economics

 പ്രിയപ്പെട്ട ഷണ്മുഖൻ , ഇക്കണോമിക്സിന്റെ പ്രിയ പുത്രൻ. ഷണ്മുഖദാസ് എ പി എന്ന് പൂർണ്ണ നാമം. സുജിത്ത് ലാൽ അടുത്ത സുഹൃത്ത് . രണ്ട് പേരും അടുത്ത ദോസ്ത്, എബിവിപി ക്കാർ. വരുന്നതും പോകുന്നതും ഇരുവരും ഒന്നിച്ച്. മലയാളത്തിലെ സുജേഷുമായും പിജി പൊളിറ്റിക്സിലെ ബാബുവുമായും അടുത്ത സൗഹൃദം. ഇക്കണോമിക്സിലെ സീനിയർ സ്റ്റുഡന്റ് ശ്രീരാജ് രാഷ്ട്രീയ രംഗത്തെ വഴി കാട്ടി. ഞങ്ങൾ പൊളിറ്റിക്സ് കാരുമായി അടുത്ത സൗഹൃദം, പൊളിറ്റിക്സ് ക്ലാസ്സിൽ ഇടയ്ക്കിടെ സന്ദർശനം, ശ്യാം, ശ്രീജേഷ്, രതീഷ് ഇവരോട് വലിയ പ്രിയം. ഇക്കണോമിക്സിൽ ലിജി, ശാന്തി, ശില്പ,ശ്രുതി, സരള എന്നിവരുടെയും കൂട്ടുകാരൻ. ഫുൾ ടൈം പുഞ്ചിരി, വേഗതയാർന്ന നടപ്പ്, കണ്ടാൽ അല്പം സാത്വികത. വസ്ത്രം അധികം നീല. അവസാന വർഷ പരീക്ഷ ഒരു വിഷയത്തിന് പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല, റി വാല്യൂഷന് കൊടുത്തു മാർക്ക്‌ കൂടി.

Sheeja BA Economics

ഷീജ സെന്റ് മേരിസ് ജീവിതത്തിലെ മറക്കാനാവാത്ത പ്രിയ സഹപാഠിയായിരുന്നു പ്രിയ ഷീജ , ഇക്കണോമിക്സിലെ നിഷ്കളങ്കയായിരുന്നു അവൾ. സൗമ്യമായ പെരുമാറ്റം, എപ്പോഴും ചിരിക്കും പ്രകൃതം, നിസ്വാർത്ഥമായ സൗഹൃദം. ക്ലാസ്സിൽ സരള, ലിജി, ധന്യ, ശാന്തി എന്നിവരോട് വലിയ കൂട്ടാണ്, ബോയ്സിന്റെ ഭാഗത്ത്‌ ശരീഫ്, രവീന്ദ്രൻ, ഷണ്മുഖൻ എന്നിവരുടെയെല്ലാം ദോസ്ത്. പൊളിറ്റിക്സ് പെൺ കുട്ടികളുമായി വലിയ അടുപ്പം അവിടെ (പൊളിറ്റിക്സ് )രാധിക, ഹർഷ, സുനിഷ, രമ്യ,ദീപ എന്നിവരോട് പ്രിയം. ഇടയ്ക്കിടെ അവരെ കാണാൻ പൊളിറ്റിക്സിൽ വരും. ആദ്യമായി ഞങ്ങൾ മിണ്ടുന്നത് 2007 ജനുവരി 19 വെള്ളിയാഴ്ച ആയിരുന്നു. മിണ്ടാൻ കാരണം കോളേജ് പരീക്ഷ വേളയിൽ(യൂണിവേഴ്സിറ്റി എക്സാം അല്ല കോളേജ് നടത്തിയ ക്രിസ്മസ് എക്സാം അത് ജനുവരിയിൽ ആയിരുന്നു) പൊളിറ്റിക്സ്കാരും ഇക്കണോമിക്സ് കാരും ഒരുമിച്ചായിരുന്നു ഇരുന്നിരുന്നത്. എന്റെ തൊട്ടടുത്ത് ഇക്കണോമിക്സ് ലെ ലിജി ആയിരുന്നു. നാല് main subjects ഉം രണ്ട് Sub ഉം ആയിരുന്നു ഞങ്ങൾക്ക്. ഈ ആറു ദിവസം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി. ഇക്കണോമിക്സ്കാർക്ക് പൊളിറ്റിക്സ് sub ഉം ഞങ്ങൾക്ക് ഇക്കണോമിക്സ് sub ഉം ആയിരുന്നു. ഈ ദിവസം ഞാനും ലിജിയും പരസ്പരം സഹായിച്ചു. അ